ധീരനിലെ ടൈറ്റില്‍ റോളിലേക്ക് മറ്റ് ആളുകളെയും അവര്‍ പരിഗണിച്ചിരുന്നു എന്നാണ് അറിഞ്ഞത്. ഒടുവില്‍ അത് എന്നിലേക്ക് എത്തുകയായിരുന്നു. ടൈറ്റില്‍ ക്യാരക്ടര്‍ ആണെന്നു കേട്ടപ്പോള്‍ ഒന്ന് മടിച്ചുനിന്നിരുന്നു. എന്നാല്‍, നിര്‍മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ഈ വേഷം രാജേഷ് ചെയ്താല്‍ നന്നാകുമെന്നു പറഞ്ഞു.
ആ ധൈര്യത്തിലാണ് ആ റോള്‍ ഏറ്റെടുത്തത്. സംവിധായകന് ദേവദത്ത് ഷാജി ആദ്യമായി പ്രവര്‍ത്തിച്ച സിനിമയില്‍ ഞാനുമുണ്ടായിരുന്നു. ആ ബന്ധം ഞങ്ങള്‍തമ്മില്‍ ഉണ്ടായിരുന്നു. ദേവന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം മുതല്‍ ഞാന്‍ കാണുന്നുണ്ട്. അതും വേഷം ഏറ്റെടുക്കാന്‍ കാരണമായി.
കുമ്പളങ്ങി നൈറ്റ്സിന്റെ പ്രൊഡക്ഷന്‍ സമയത്താണു ദേവദത്തിനെ പരിചയപ്പെടുന്നത്. എനിക്കറിയാവുന്ന ദേവദത്ത് ചെറുതായിരുന്നു, കുറച്ച് കുട്ടിത്തമൊക്കെയുള്ള ആളായിരുന്നു. സ്വതന്ത്രസംവിധായകനാകുന്ന സമയമാവുമ്പോഴേക്കും ദേവദത്ത് ഏറെ പക്വത നേടിയിട്ടുണ്ട്. പല കാര്യങ്ങളെയും നോക്കിക്കാണുന്ന രീതി മാറിയിട്ടുണ്ട്. ഒരു സംവിധായകനു വേണ്ട എല്ലാ ഗുണങ്ങളും ഒത്തുവന്നിട്ടുണ്ട് എന്നാണു തോന്നുന്നത്. – രജേഷ് മാധവൻ