ഭർത്താവ് ശ്രീനി തരുന്ന പിന്തുണയാണു നിങ്ങളിന്നു കാണുന്ന പേളി. ഞാനെന്ത് ആഗ്രഹം പറഞ്ഞാലും ശ്രീനി അതിനൊപ്പം നിൽക്കും. ഒന്നിലും എന്നെ പിന്നോട്ടു വലിക്കാറില്ല. ജീവിതത്തിലും കരിയറിലും ഞങ്ങൾ നാലു പേരും ലൈഫ് ലോംഗ് ടീംവർക്കിലാണ്.
പുറമേ കാണാത്ത ഒരുപാടു കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ അണിയറയിൽ സംഭവിക്കുന്നുണ്ട്. ഷോയെക്കുറിച്ചുള്ള പ്രാഥമിക ചർച്ച മുതൽ എല്ലാത്തിലും ഞങ്ങൾ ഒരുമിച്ചാണ്.
ജോലിയിലും ജീവിതത്തിലും ക്രിയേറ്റീവ് വശമാണ് ഞാൻ നോക്കുന്നത്. പ്രാക്ടിക്കൽ വശം കൈകാര്യം ചെയ്യാൻ ശ്രീനിയാണു ബെസ്റ്റ്. ഞങ്ങൾ രണ്ടും ചേരുമ്പോൾ പുട്ടും കടലയും പോലെ പെർഫക്ട് ബ്ലെൻഡ് കിട്ടും. -പേളി മാണി