പാലാ: ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ യുവതിക്കു നേരേ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ 75 കാരനായ റിട്ട. ഡിഎംഒ അറസ്റ്റില്‍. പാലാ മുരിക്കുംപുഴയില്‍ വീടിനു സമീപം ക്ലിനിക് നടത്തുന്ന പണിക്കമാംകുടി രാഘവനെയാണ് ഇന്നലെ പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് 24 കാരിയായ യുവതി ഡോക്ടര്‍ക്കെതിരേ പരാതി നല്‍കിയത്.ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.