പയ്യന്നൂര്: വാട്സാപ്പിലേക്കു വന്ന ആര്ടിഒയുടെ പേരിലുള്ള മെസേജ് ഒന്നു തുറന്നുനോക്കിയതേയുള്ളൂ, വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ചേമുക്കാല് ലക്ഷം രൂപ.
പയ്യന്നൂര് കോളോത്തെ വീട്ടമ്മയ്ക്കാണു ചതിക്കുഴിയില് വീണ് പണം നഷ്ടമായത്. കഴിഞ്ഞമാസം 28ന് ഉച്ചയോടെയാണ് വീട്ടമ്മയുടെ വാട്സാപ്പിലേക്ക് RTO Traffic Challan.apk എന്ന മെസേജ് വന്നത്.
എന്താണെന്ന് അറിയാനായി ഈ മെസേജ് തുറന്നു നോക്കിയതാണ് അബദ്ധമായത്. ഇവരുടെ പേരില് എച്ച്ഡിഎഫ്സി ബാങ്കിന്റെ പയ്യന്നൂര് ശാഖയിലെ ഫിക്സ്ഡ് ഡെപ്പോസിറ്റുൾപ്പെടെയുള്ള പണമാണു നഷ്ടപ്പെട്ടത്. കൂടാതെ വീട്ടമ്മയുടെ നെറ്റ് ബാങ്കിംഗിലൂടെ ക്രെഡിറ്റ് കാര്ഡുപയോഗിച്ച് തട്ടിപ്പ് സംഘം ഇവരുടെ പേരിൽ ലോണുമെടുത്തിട്ടുണ്ട്.