ഡാൻസ് റീലുകൾ കാമറയിൽ പകർത്തുന്ന വേളയിൽ കാമറാമാനും അവരുടെക കൂടെ നൃത്തം ചെയ്യുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജപ്പാനിലെ ഒരു നഗരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ രണ്ട് സ്ത്രീകൾ ഡാൻസ് ചെയ്യുന്നതാണ്. ബോളിവുഡ് പോപ്പുലർ ട്രാക്കായ ബഡി മുഷ്കിൽ എന്ന ഗാനത്തിനാണ് അവർ ചുവടുകൾ വയ്ക്കുന്നത്.
അവരുടെ ഡാൻസ് കാമറയിൽ പകർത്തുന്ന യുവാവും പെൺകുട്ടികളോടൊപ്പം തന്നെ ഡാൻസ് ചെയ്യുന്നതാണ് വീഡിയോ.
സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി. യുവാവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ yuzo_film എന്ന യൂസറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതികൾ മാത്രമായി ഡാൻസ് ചെയ്യുന്ന വീഡിയോയും ഇതിന്റെ അവസാനം ചേർത്തിട്ടുണ്ട്. എങേ്കിലും മെയ്വഴക്കത്തോടെയുള്ള യുവാവിന്റെ ഡാൻസിനാണ് ആരാധകർ കൂടുതൽ.