‘വോ​ട്ട് മോ​ഷ​ണ’ വി​വാ​ദം; സ​ത്യ​വാം​ഗ്‌‌‌​മൂ​ലം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി

 ന്യൂ​ഡ​ല്‍​ഹി: ‘വോ​ട്ട് മോ​ഷ​ണ’ വി​വാ​ദ​ത്തി​ല്‍ സ​ത്യ​വാം​ഗ്‌‌‌​മൂ​ലം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രേ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. താ​ന്‍ പ​റ​ഞ്ഞ അ​തേ​കാ​ര്യം പ​റ​ഞ്ഞ ബി​ജെ​പി നേ​താ​വ് അ​നു​രാ​ഗ് താ​ക്കൂ​റി​നോ​ട് ക​മ്മീ​ഷ​ന്‍ സ​ത്യ​വാം​ഗ്‌‌‌​മൂ​ലം ചോ​ദി​ക്കു​ന്നി​ല്ലെ​യെ​ന്ന് രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു.

വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​മെ​ന്നാ​ല്‍ ബി​ഹാ​റി​ലെ ജ​ന​ത​യി​ല്‍​നി​ന്ന് വോ​ട്ടു​ക​ള്‍ മോ​ഷ്ടി​ക്കു​ക എ​ന്നാ​ണ​ര്‍​ഥം. നേ​ര​ത്തെ അ​വ​രി​ത് ര​ഹ​സ്യ​മാ​യി ചെ​യ്തു, ഇ​പ്പോ​ള്‍ അ​ത് പ​ര​സ്യ​മാ​യി ചെ​യ്യു​ന്നു​വെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യാ​തെ ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന​തെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി വി​മ​ര്‍​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ ക്ര​മ​ക്കേ​ട് പു​റ​ത്താ​യ​തി​ലെ അ​സ്വ​സ്ഥ​ത​യാ​ണ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.‍

Related posts

Leave a Comment