വൈപ്പിന്‍: പള്ളിപ്പുറം കാറ്റാടി ബീച്ചില്‍ ആനയുടെ ജഡം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ഫോറസ്റ്റ് വിഭാഗം അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച തീരത്തടിഞ്ഞ ആനയുടെ ജഡം പിന്നീട് ഒഴുകി കടല്‍ ഭിത്തിയുടെ ഇടയിലേക്ക് പോയതിനെ തുടര്‍ന്ന് അഴീക്കോട് ഹോസ്റ്റല്‍ പോലീസിന്റേയും നാട്ടുകാരുടെയും സഹായത്താല്‍ വളരെ കഷ്ടപ്പെട്ടാണ് കരയിലേക്കെടുത്തത്.
ഫോറസ്റ്റ് വെറ്റിനറി ഓഫീസേര്‍സ് ടീമിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചശേഷം ജഡം പഞ്ചായത്തിന്റെ അനുമതിയുടെ പള്ളിപ്പുറത്ത് തന്നെ സംസ്കരിച്ചു.രണ്ടാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന ജഡം അഴുത്ത് അളിഞ്ഞ നിലയിലായിരുന്നു.
ചെവികള്‍ അഴുത്ത് നഷ്ടപ്പെട്ടിരുന്നതിനാല്‍ പ്രായം കൃത്യമായി കണക്കാക്കാന്‍ സാധിച്ചില്ലെങ്കിലും 10 വയസില്‍ താഴെയുള്ള ആനയാണെന്നാണ് വെറ്റിനറി ഓഫീസര്‍മാര്‍ അറിയിച്ചത്. മലയാറ്റൂര്‍ മണികണ്ഠന് ചാല് ഭാഗത്ത് നിന്നും ഒഴുകി എത്തിയതാണ് ഈ ജഡം എന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.