തെന്നിന്ത്യക്കാര്‍ക്ക് ഒരുകാലത്ത് ബോളിവുഡില്‍ വലിയ പരിഹാസം നേരിടേണ്ടി വന്നിരുന്നു. അത്തരം കളിയാക്കലുകളില്‍ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. താനും കുട്ടിക്കാലത്ത് ഇത്തരം കളിയാക്കലുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് മധുബാല.
നമ്മള് ഇന്ത്യക്കാരാണ്, എന്തിനാണ് പരസ്പരം കളിയാക്കുന്നത്. അന്ന് അത്തരം കാര്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ആ സമയം അതിനോട് എങ്ങനെ പോരാടണം എന്ന് എനിക്കറിയുമായിരുന്നില്ല. സംസാരത്തില്‍നിന്ന് തെന്നിന്ത്യക്കാരാണെന്നു തിരിച്ചറിയാതിരിക്കാന്‍ ഹിന്ദി ഒഴുക്കോടെ പറയാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറി. എനിക്കിപ്പോള്‍ നാണക്കേടൊന്നും തോന്നാറില്ല.
ഹിന്ദി സംസാരിക്കുമ്പോള്‍ എന്തെങ്കിലും തെറ്റുവന്നാലോ സംസാരത്തില്‍ തെന്നിന്ത്യന്‍ ചുവ വന്നാലോ ഞാന്‍ അതില്‍ അഭിമാനിക്കും. ഞാന്‍ തെന്നിന്ത്യക്കാരിയാണ്. ഹിന്ദി സംസാരിക്കും. എന്റെ ഹിന്ദി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ എന്നെ അതു ബാധിക്കില്ല, ഞാനത് പഠിക്കാന്‍ ശ്രമിക്കും. എന്നാല്‍, ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ തെന്നിന്ത്യന്‍ എന്ന ടാഗിനെ ഭയപ്പെട്ടിരുന്നു. ആ പേടിയില്‍ ഞാന്‍ ഉറുദു പഠിക്കാന്‍പോലും ശ്രമിച്ചു എന്ന് മധുബാല.