ബി​യ​ർ കു​പ്പി കൊണ്ടു ബിവറേജസ് ജീവനക്കാരന്‍റെ മു​ഖ​ത്ത​ടി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

കൊ​ല്ലം: ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ര​നെ ബി​യ​ർ കു​പ്പി കൊ​ണ്ട് മു​ഖ​ത്ത​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യി. വെ​ട്ടി​ക്ക​വ​ല മു​ട്ട​വി​ള ജി​ബി ഭ​വ​ന​ത്തി​ൽ ജി​ൻ​സ​ൺ ബേ​ബി (32), പു​ന​ലൂ​ർ ശാ​സ്താം​കോ​ണം വ​ഞ്ചി​യൂ​ർ പ്ളാ​വി​ള വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (35), എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 8.45 ഓ​ടെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ര​നാ​യ പി.​ബേ​സി​ലി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തി​നു​മ​ട​ക്ക​മു​ള്ള ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

പ്ര​തി​ക​ളു​ടെ മു​ഖം വ്യ​ക്ത​മാ​കു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും പൊ​ലീ​സി​ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​വു​മാ​യി ബി​വ​റേ​ജ​സ് എം​പ്ളോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി)​യും കേ​ര​ള സ്റ്റേ​റ്റ് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ(​സി​ഐ​ടി​യു)​വും രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment