കണ്ണൂർ: പോക്സോ കേസിൽ കൈക്കൂലി വാങ്ങി സസ്പെൻഷനാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന വകുപ്പിൽ.ഷൊർണൂർ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായിരിക്കുന്നതിനിടയിലാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ കല്ലാശേരി എ. വിനോദിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിൽനിന്ന് ഇയാൾ കൈക്കൂലി വാങ്ങിയത്. 2020 ഫെബ്രുവരി 13 നാണ് ഷൊർണൂർ പോലീസ് സ്റ്റേഷനിൽ വച്ച് പാലക്കാട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ സസ്പെൻഷനിലായത്.
സസ്പെൻഷൻ പിൻവലിക്കുകയും ജയിൽവാസം കഴിയുകയും ചെയ്തപ്പോൾ 2022 ജനുവരി ഒന്നുമുതൽ കണ്ണൂർ റൂറലിന്റെ കീഴിലുള്ള നാർക്കോട്ടിക്ക് വിഭാഗത്തിലാണ് ഇയാൾ ഇപ്പോൾ ജോലി ചെയ്യുന്നത്. അടുത്തിടെ പോക്സോ കേസുകളുടെ ചുമതല നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പിക്ക് നല്കിയിരുന്നു.
ഈ ഡിവൈഎസ്പിക്ക് കീഴിലാണ് പോക്സോ കേസിൽ കൈക്കൂലി വാങ്ങി സസ്പൻഷനിലാകുകയും ജയിലിലാകുകയും ചെയ്തയാൾ ജോലി ചെയ്യുന്നത്.
- സ്വന്തം ലേഖകൻ