തിരുവനന്തപുരം : നെടുമങ്ങാട് പൂക്കടയിൽ പൂ മൊത്ത വ്യാപാരിയെ കുത്തി കൊലപെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് സ്വദേശി കട്ടപ്പ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കച്ചേരി നടയിലെ രാജന്റെ സ്നേഹ ഫ്ലവർ മാർട്ടിലെ ജീവനക്കാരനാണ് കട്ടപ്പ കുമാർ.
രാജന്റെ പൂക്കടയിലേക്ക് മൊത്തമായി പൂ വില്പന നടത്തി വന്നിരുന്നത് തെങ്കാശി സ്വദേശി അനീസ് കുമാർ ആയിരുന്നു. ഇദ്ദേഹം ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പൂ കൊടുത്തതിന്റെ പണം വാങ്ങാനായി രാജന്റെ കടയിൽ എത്തി. ഇ സമയം പണത്തെചൊല്ലി രാജനുമായി വാക്ക് തർക്കം ഉണ്ടായി.
ഇതിനിടെയാണ് കട്ടപ്പ കുമാർ പൂ കെ ട്ടുന്നത്തിന് ഉപയോഗിക്കുന്ന കത്രിക കൊണ്ട് അനീസ് കുമാറിന്റെ നെഞ്ചിൽ കുത്തി പരിക്കേല്പിച്ചു.
ഇദ്ദേഹത്തെ നെടുമങ്ങാട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൃത്യത്തിന് ശേഷം കട്ടപ്പ കുമാർ ഒളിവിൽ പോയെങ്കിലും പോലീസ് പിടി കൂടുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കടയുടമ രാജനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പ കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.