കരിയറും കുടുംബ ജീവിതവും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന നടിയാണ് ശ്രീയ ശരൺ. 2018 ലാണ് ശ്രീയ വിവാഹിതയായത്. റഷ്യക്കാരനായ ആൻഡ്ര്യൂ കൊസചെവ് ആണ് ഭർത്താവ്. ഇരുവർക്കും ഒരു മകളുണ്ട്. അമ്മയായ വിവരം കുറേ നാൾ ശ്രിയ മാധ്യമങ്ങളറിയാതെ സൂക്ഷിച്ചിരുന്നു. സിനിമകളിൽ അവസരം ലഭിക്കാതാകും എന്ന ആശങ്കയായിരുന്നു ഇതിന് കാരണം. മകൾ ജനിച്ച് തന്റെ ഫിറ്റ്നെസ് തിരികെ നേടിയെടുത്ത ശേഷമാണ് ശ്രിയ ഇക്കാര്യം പുറത്തറിയിക്കുന്നത്.
സ്വകാര്യ ജീവിതം ലൈം ലൈറ്റിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രീയ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്രീയ ശരണിന്റെ വിവാഹജീവിതം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശ്രീയയും ആൻഡ്ര്യൂവും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തെന്നാണ് ഗോസിപ്പുകൾ. സോഷ്യൽ മീഡിയയിൽ വരുന്ന അഭ്യൂഹങ്ങളിൽ ആൻഡ്രുവിന്റെ സ്വകാര്യ ജീവിതവും പരാമർശിക്കുന്നുണ്ട്. ശ്രീയയെ ആൻഡ്രു വിവാഹം ചെയ്യും മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ ഈ വിവാഹ ബന്ധത്തിൽ ഒരു മകളുണ്ടെന്നുമാണ് പറയപ്പെടുന്നത്.
ആദ്യ വിവാഹബന്ധത്തിലെ റഷ്യൻ മകൾക്കും കൊച്ചുമകൾക്കും ഇന്ത്യൻ ഭാര്യയായ ശ്രിയയ്ക്കും മകൾക്കും ഇടയിലാണിപ്പോൾ ആൻഡ്രി. റഷ്യൻ മകൾക്കും കൊച്ചുമകൾക്കും വേണ്ടി ആൻഡ്രി പണം ചെലവഴിക്കുന്നത് ശ്രീയയ്ക്ക് ഇഷ്ടമല്ല. കുറച്ച് മാസങ്ങളായി അവർ പരസ്പരം സംസാരിക്കുന്നില്ല. കുടുംബങ്ങൾ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ശ്രമിക്കുകയാണ് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ആൻഡ്രിക്ക് മൂന്ന് വയസോളമുള്ള ഒരു കൊച്ചുമകളുണ്ടെന്ന വാദം പലരെയും ഞെട്ടിച്ചു. കാരണം ആൻഡ്രുവിന് ശ്രീയയിൽ പിറന്ന മകൾക്കും ഏകദേശം ഇതേ പ്രായമാണ്.
എന്നാൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന വാദം വരുന്നുണ്ട്. മാസങ്ങൾക്ക് മുമ്പും ആൻഡ്രുവിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇതേ വാദം വന്നിരുന്നു. അതിനാൽ ഇതു വെറും ഗോസിപ്പ് മാത്രമാണെന്നാണ് ചിലർ പറയുന്നത്.
ശ്രീയക്കൊപ്പം മിക്ക സിനിമാ ഇവന്റുകളിലും ഭർത്താവിനെ കാണാറുണ്ടായിരുന്നു. ഇരുവരുടെയും സ്നേഹ പ്രകടനങ്ങൾ ചർച്ചയാകാറുമുണ്ട്. കാമറകൾക്ക് മുന്നിൽ ശ്രീയയെ ആൻഡ്രി ചുംബിക്കുന്ന ദൃശ്യങ്ങൾ പലപ്പോഴും വൈറലായി. ചില സമയത്ത് ഇതിന്റെ പേരിൽ പലരും ഈ ദന്പതികളെ ട്രോളാറുണ്ട്. പക്ഷേ, ഞങ്ങൾക്കത് ക്യൂട്ട് ആയി തോന്നിയതിനാലാണ് ചെയ്യുന്നതെന്നും ശ്രീയ ശരൺ പറഞ്ഞിരുന്നു.