‘യു​എ​സി​നും വി​ൽ​ക്കാ​ൻ എ​ണ്ണ​യു​ണ്ട്’: റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ൽ ഇ​ന്ത്യ​ക്കെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​നം

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന ന​ട​പ​ടി ഇ​ന്ത്യ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് യു​എ​സ് ഊ​ർ​ജ സെ​ക്ര​ട്ട​റി ക്രി​സ് റൈ​റ്റ്. ഇ​ന്ത്യ-​റ​ഷ്യ എ​ണ്ണ ഇ​ട​പാ​ടു​ക​ളി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു റൈ​റ്റ്. ഇ​ന്ത്യ​യെ ശി​ക്ഷി​ക്കാ​ൻ യു​എ​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും യു​ക്രെ​യ്നി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ല​ക്ഷ്യ​മെ​ന്നും റൈ​റ്റ് പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ലൂ​ടെ യു​ദ്ധ​ത്തി​ന് ഇ​ന്ത്യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു​വെ​ന്ന് ട്രം​പ് നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യ്ക്ക് മേ​ൽ 25 ശ​ത​മാ​നം അ​ധി​ക ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ ഇ​ന്ത്യ​ൻ ച​ര​ക്കു​ക​ൾ​ക്കു​ള്ള അ​മേ​രി​ക്ക​ൻ തീ​രു​വ 50 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച ക്രി​സ് അ​ത് വാ​ങ്ങേ​ണ്ട ആ​വ​ശ്യം ഇ​ന്ത്യ​യ്ക്കി​ല്ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ഴ്ച​തോ​റും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ കൊ​ന്നൊ​ടു​ക്കാ​നാ​ണ് ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന കാ​ര്യം ഇ​ന്ത്യ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു​വെ​ന്നും ക്രി​സ് ആ​രോ​പി​ച്ചു.

ഇ​ന്ത്യ​ക്ക് റ​ഷ്യ​യി​ൽ​നി​ന്നൊ​ഴി​കെ മ​റ്റേ​തു രാ​ജ്യ​ത്തു​നി​ന്നും എ​ണ്ണ വാ​ങ്ങാ​മെ​ന്ന് പ​റ​ഞ്ഞ റൈ​റ്റ് യു​എ​സി​ലും വി​ൽ​ക്കാ​ൻ എ​ണ്ണ​യു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment