പനങ്ങാട്: വില്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ രണ്ടു പേര് അറസ്റ്റില്‍. ഒഡിഷ സ്വദേശികളായ ജഗന്നാഥ് നായിക്ക് (24), സുനില്‍ നായിക്ക് (22) എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെട്ടൂര്‍ മസ്ജിദ് റോഡിലുള്ള വീട്ടില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെ പോലീസ് നടത്തിയ പരിശോധനയില്‍ 4.165 കിലോഗ്രാം കഞ്ചാവും ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് നാലു പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.