തിരുവനന്തപുരം: ശബരിമലയില്‍ സ്പോണ്സര്മാരാകുന്നവരുടെ പശ്ചാത്തലം ഇനി മുതല്‍ പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഇപ്പോഴത്തെ അനുഭവങ്ങള്‍ ഒരു പാഠമായി കാണുന്നു. ഇനി സ്പോണ്സര്മാരാകുന്നവരെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി ക്ലിയറന്ല് വരുത്തും.
ശബരിമലയില്‍ സ്പോണ്‍സര്‍മാരില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സ്വര്‍ണപ്പാളി വിഷയത്തിലെ സത്യം പുറത്ത് കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നു.
കോടതി നിര്‍ദേശം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.