പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ദേവസ്വം ബോര്‍ഡ് ഓഡിറ്റ് വിഭാഗം ശബരിമല ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂം ഇന്നു പരിശോധിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം റിട്ട. ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലാണ് പരിശോധന. ഇന്നലെ രാത്രി പമ്പയിലെത്തിയ ജസ്റ്റീസ് കെ.ടി. ശങ്കരന് രാവിലെ ശബരിമലയിലേക്കു പുറപ്പെട്ടു.
വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്കു മാറ്റിയതിനു രേഖകളില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു പരിശോധന. സ്ട്രോംഗ് റൂം മഹ്സര്‍ രേഖകള്‍ ഓഡിറ്റ് വിഭാഗം പരിശോധിക്കും. ഇന്നു രാവിലെ 11 ഓടെ ശബരിമലയിലെ പരിശോധന ആരംഭിക്കും.
ഇന്നും നാളെയും ശബരിമലയില്‍ പരിശോധനയുണ്ടാകും. സ്വര്‍ണപ്പാളി പരിശോധന നാളെയാകും. ജസ്റ്റീസ് കെ.ടി. ശങ്കരനെ കൂടാതെ ശബരിമല സ്പെഷല്‍ കമ്മീഷണറടക്കം ഏഴ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ദേവസ്വം വിജിലന്‍സ് പ്രതിനിധിയും സംഘത്തിലുണ്ടാകും.
വഴിപാടായി കിട്ടുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ ശബരിമല ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണമെന്നാണു ചട്ടം. ക്ഷേത്രം ആവശ്യത്തിനായി സ്വര്‍ണവും വെള്ളിയും ഉപയോഗിക്കുകയോ സ്ട്രോംഗ് റൂമിലേക്കു മാറ്റുകയോ ചെയ്താലും ഇതേ രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
2017 മുതല്‍ വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമില്‍ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തും. പൊരുത്തക്കേടുണ്ടായാല്‍ സ്വര്‍ണം തൂക്കി നോക്കുന്നത് ഉള്‍പ്പടെയുള്ള പരിശോധനകളാണു ശബരിമലയില്‍ നടത്തുന്നത്.
സ്ട്രോംഗ് റൂം പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശബരിമല ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഒപ്പമുണ്ടാകും.
തിങ്കളാഴ്ച രാവിലെ മുതല