സ്വ​ര്‍​ണ​പ്പാ​ളി മോ​ഷ​ണ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍; ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ക്കും; ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​ധാ​ന​പ്ര​തി​യാ​യേ​ക്കും


പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ സ്വ​ര്‍​ണ​പ്പാ​ളി തി​രി​മ​റി വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം ജീ​വ​ന​ക്കാ​രും പ്ര​തി​ക​ളാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ​രാ​തി​യി​ല്‍ ഇ​ന്ന് പോ​ലീ​സ് എ​ഫ്‌​ഐ​ആ​റി​ടും. എ​ഫ്‌​ഐ​ആ​റി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി പ്ര​ധാ​ന പ്ര​തി​യാ​യേ​ക്കും.

ദേ​വ​സ്വം മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ് കു​മാ​ര്‍, ദേ​വ​സ്വം സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ, അ​സി​സ്റ്റ​ന്റ് എ​ന്‍​ജി​നി​യ​ര്‍ കെ. ​സു​നി​ല്‍ കു​മാ​ര്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ശ്രീ​കു​മാ​ര്‍, തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ കെ.​എ​സ്. ബൈ​ജു, ആ​ര്‍.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ കെ. ​രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മു​ള്ള​ത്.

Related posts

Leave a Comment