എന്റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ് ! പാര്‍വതി സിനിമാ അഭിനയത്തിലേക്ക മടങ്ങി വരണമെങ്കില്‍ സംഭവിക്കേണ്ടത് ആ ‘ഒരേയൊരു കാര്യം’ എന്ന് ജയറാം…

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. മിമിക്രി രംഗത്ത് നിന്നും പി പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിന്റെ ജനപ്രിയ നടനായി മാറിയ താരമാണ് ജയറാം.

ജയറാം സിനിമലേക്കെത്തിയ കാലത്ത് അന്നത്തെ സൂപ്പര്‍ നടിയായിരുന്ന പാര്‍വതിയുമായി പ്രണയത്തിലാവുകയുടെ വിവാഹം കഴിക്കുകയായിരുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്നും അവധിയെടുത്ത് വീട്ടുകാര്യം നോക്കി ജീവിക്കുകയാണ് പാര്‍വതി. മകന്‍ കാളിദാസ് ജയറാം സിനിമകളില്‍ തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു.

മകള്‍ മാളവികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. ഇപ്പോള്‍ ഭാര്യ പാര്‍വതിയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തന്റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി പാര്‍വതിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം.

ഭര്‍ത്താവിന് വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന വീട്ടമ്മയാണ് പാര്‍വതി എന്ന് ജയറാം പറഞ്ഞു. നേരത്തേ തീരുമാനിച്ചുള്ള ഫാമിലി ട്രിപ്പുകള്‍ ഉണ്ടാകാറില്ലെന്നും അതിന്റെ കാരണത്തെക്കുറിച്ചും ജയറാം വിശദീകരിക്കുന്നു. ഒരു അഭിമുഖത്തിലാണ് ജയറാം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ…ഫാമിലി ഒന്നിച്ചുള്ള യാത്രകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനാകില്ല ഇപ്പോള്‍. കാരണം മോന്‍ ഒരിടത്താണ്, മകള്‍ മറ്റൊരിടത്ത്, ഞാന്‍ മറ്റൊരു സ്ഥലത്ത്. പാവം അശ്വതി മാത്രമാണ് വീട്ടിലുള്ളത്.

ഞങ്ങളുടെ മൂന്നു പേരുടെയും സമയം ഒത്തുവന്നാല്‍ മാത്രമേ ഇപ്പോള്‍ യാത്രകള്‍ നടക്കൂ. നേരത്തേ അങ്ങനെ ഒരു പ്രശ്‌നമില്ലായിരുന്നു.

മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എന്റെ സമയം കണ്ടെത്തിയാല്‍ മതിയായിരുന്നു. എന്റെയും മക്കളുടെയും സക്‌സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്. ഭര്‍ത്താവിന് വേണ്ടിയും, മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി.

ഇനി അഭിനയ രംഗത്തേക്ക് അശ്വതി വീണ്ടും മടങ്ങി വരണമെങ്കില്‍ മികച്ച ഒരു കഥാപാത്രം മുന്നില്‍ വരണം. അശ്വതിയും അതാണ് ആഗ്രഹിക്കുന്നതെന്നും ജയറാം പറയുന്നു.

Related posts

Leave a Comment