റായ്പൂർ: കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷം കഴിച്ച 20 -കാരൻ മരിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് മരിച്ചത്.
ഒരു പെൺകുട്ടിയുമായി കൃഷ്ണ കുമാർ പ്രണയത്തിലായിരുന്നു. സംഭവം അറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിഴിച്ച് അവരുടെ വീട്ടിലേക്കെത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കൃഷ്ണ കുമാർ ഇവരുടെ വീട്ടിലെത്തി.
യുവാവിന്റെ പ്രണയം ആത്മാർഥമായിട്ടുള്ളതാണെന്ന് തെളിയിക്കാനായി വിഷാംശമുള്ള പദാർഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. യുവാവ് പദാർഥം കഴിച്ചതോടെ അവശനിലയിലായി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പരാതിയുമായി യുവാവിന്റെ കുടുംബം രംഗത്തെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ മകനെ യുവതിയുടെ കുടുംബം നിർബന്ധിച്ചു എന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.