അടിമാലി: റംബുട്ടാന് കൃഷിയില്‍ വിജയം കൊയ്യുകയാണ് കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശി ഷിബു ചേലമലയില്‍. വിവിധ പഴവര്‍ഗങ്ങള്‍ കൃഷിചെയ്യുന്ന ഷിബു 15 വര്‍ഷം മുമ്പാണ് റംബൂട്ടാന് കൃഷിയിലേക്ക് കടന്നത്. ഇപ്പോള്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് റംബൂട്ടാന് കൃഷി നടത്തുന്നുണ്ട്.
കേരളത്തിലെ സമതലമേഖലകളില് പ്രത്യേകിച്ച് ലോറേഞ്ചില്‍ സീസണ് അവസാനിച്ചു കഴിഞ്ഞാണ് ഹൈറേഞ്ചില്‍ റംബുട്ടാന് സീസണ് ആരംഭിക്കുന്നത്. അതിനാല്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെന്ന് ഷിബു പറയുന്നു. ചിട്ടയായ ജൈവരീതിയിലുള്ള പരിപാലനംകൊണ്ട് റംബുട്ടാന് കൃഷിയില്‍ വിജയം നേടാമെന്ന് ഈ കര്ഷകന് പറയുന്നു.
തെള്ളിത്തോട്ടിലെ മലമുകളിലാണ് ഷിബുവിന്റെ റംബുട്ടാന് കൃഷി. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കച്ചവടക്കാര്‍ നേരിട്ടെത്തി ഷിബുവില്നിന്നും റംബുട്ടാന് വാങ്ങുന്നു. കിലോഗ്രാമിന് 200 രൂപ വിലയ്ക്കാണ് റംബുട്ടാന് വില്‍ക്കുന്നത്.
എന്‍ഐടി ഇനത്തിലുള്ള ചുവപ്പ്, മഞ്ഞ പഴങ്ങള്‍ ഉണ്ടാകുന്ന റംബുട്ടാനാണ് ഷിബു കൃഷി ചെയ്യുന്നത്. കാര്‍ഷികരംഗത്ത് പഴവര്‍ഗ കൃഷിക്ക് പ്രാധാന്യമുണ്ടെന്നും ശരിയായ പരിപാലനത്തിലൂടെ ഹൈറേഞ്ചില്‍ പഴവര്‍ഗ കൃഷി വിജയിപ്പിക്കാമെന്നും തെളിയിക്കുകകൂടിയാണ് ഈ കര്ഷകന്.