പുതുച്ചേരി: വിനു മങ്കാദ് ട്രോഫിയില്‍ സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിനെ കേരളം കീഴടക്കി. മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 26 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുത്തു. വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ബംഗാളിന്റെ ലക്ഷ്യം 26 ഓവറില്‍ 148 റണ്‍സായി പുതുക്കി. 26 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനേ ബംഗളിനു സാധിച്ചുള്ളൂ.
അമയ് മനോജാണ് (42 നോട്ടൗട്ട്) കേരളത്തിന്റെ ടോപ് സ്കോറര്‍. മാധവ് കൃഷ്ണ 38ഉം സംഗീത് സാഗര്‍ 36ഉം റണ്‍സ് എടുത്തു. ബംഗാള്‍ ഓപ്പണര്‍മാരായ അഗസ്ത്യ ശുക്ലയും (29) അങ്കിത് ചാറ്റര്‍ജിയും (27) ആദ്യ വിക്കറ്റില്‍ 62 റണ്‍സ് നേടി.
ചന്ദ്രഹാസാണ് (41) ബംഗാളിന്റെ ടോപ് സ്കോറര്‍. കേരളത്തിന്റെ മുഹമ്മദ് ഇനാന് മൂന്നും തോമസ് മാത്യു രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.