ആലക്കോട്: മലയോര ഹൈ വേയുടെ ഭാഗമായി പുനര്‍നിര്‍മിക്കുന്ന ആല ക്കോട്- ചെറുപുഴ റോഡില്‍ ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ അ ശാ സ്ത്രീയമായി സ്ഥാപിക്കുന്നത് വ്യാപക പ്രത ിഷേധ ത്തി നിട യാക്കുന്നു. വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തേണ്ട ഭാഗത്താണ് പലയിടത്തും പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 12 മീറ്റര്‍ വീതിയില്‍ ഒരു ഭാഗത്ത് റോഡ് നിര്‍മാണം പുരോ ഗമിക്കു മ്പോഴാണ് നിലവിലുള്ള ടാറിംഗിനോട് ചേര്‍ന്ന് ഇരുമ്പ് പൈപ്പുകള്‍ സ്ഥാപി ച്ചിരിക്കു ന്നത്.
നിലവില്‍ ആറ് മീറ്റര്‍ വീതിയിലുള്ള ടാറിംഗ് പുനര്‍ നിര്‍മാണത്തില്‍ എട്ട് മീറ്റര്‍ വീതിയായി മാറുമെന്നിരിക്കെ റോഡിന്റെ തകര്‍ച്ചയ്ക്ക് തന്നെ പൈപ്പ്‌ലൈന്‍ കാരണമാകുമെന്ന് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു. വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം അളന്ന് തിട്ട പെടു ത്തിയിട്ടും അതിര്‍ത്തിയില്‍ കൂടി പൈപ്പ്‌ലൈന്‍ സ്ഥാ പിക്കു ന്നതിന് പകരം റോഡില്‍ കൂടി യാണ് പ്രവൃത്തി നടത്തു ന്നത്. വെല്‍ഡ് ചെയ്ത് മണ്ണി നടിയില്‍ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകള്‍ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് തന്നെ തുരുമ്പെടുക്കുകയും ടാറിംഗ് തകരാന്‍ ഇടയാകുകയും ചെയ്യും.
ടാറിംഗ് നടത്തേണ്ട ഭാഗത്താണ് പൈപ്പ് കൂറ്റന്‍ വാള്‍വുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മണ്ണിനടിയില്‍ കൂടി പിവിസി പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് പകരം നിലവാരം കുറഞ്ഞ ഇരുമ്പ് പൈപ്പുകള്‍ സ്ഥാ പിക്കുന്നതിനെതിരേ നിരവധി പരാതികളാണ് ഇതിനകം തന്നെ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്. ആലക്കോട് പഞ്ചായത്തിലെ ജലനിധി പദ്ധതിയില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണങ്ങള്‍ നില നില്‍ ക്കെയാണ് മലയോര ഹൈ വേയുടെ കുതിപ്പിന് തടസ മുണ്ടാക്കുന്ന ഈ പ്രവൃത്തി യെന്നു മാത്രവുമല്ല ജലനിധിയുടെ പൈപ്പ് കേടായാല്‍ റോഡ് കുത്തിപ്പൊളിക്കണ്ട അവസ്ഥയും ഉണ്ടാകും .