എനിക്ക് വിവാഹം വേണ്ട ! ഉടനെയൊന്നും താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് മാളവിക; ഇതിനു മറുപടിയുമായി പാര്‍വതിയും രംഗത്ത്; സംഭവം ഇങ്ങനെ…

മാളവിക ജയറാമിന്റെ വിവാഹമാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയിലെ ഒരു ട്രോള്‍ വിഷയം.

മാളവികയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് അമ്മ പാര്‍വതിയുടെ കമന്റുമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചയായിരിക്കുന്നത്.

ഉടനെയൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് മാളവിക പറയുന്നത്.’ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം.

ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വേദിക ഫാഷന്‍ ചെക്ക് ചെയ്യൂ.’-മാളവിക കുറിച്ചു.

രസകരമായ ഈ പോസ്റ്റിന് താഴെ മാളവികയുടെ അമ്മയും നടിയുമായ പാര്‍വതിയും കമന്റുമായി എത്തി. എന്റെ ചക്കി കുട്ടന്‍ എന്നായിരുന്നു കമന്റ്.

സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും മോഡലിംഗിലും പരസ്യരംഗത്തും സജീവമാണ് താരപുത്രി എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു.

മാളവികയുടെ വിവാഹം സ്വപ്‌നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനിടെയാണ് തന്റെ വിവാഹം ഉടനില്ലെന്ന് പറഞ്ഞ് മാളവിക രംഗത്തു വന്നത്.

ഈ പോസ്റ്റിനു താഴെയും രസകരമായ കമന്റുകളാണ് വരുന്നത്. എല്ലാവരും കേട്ടല്ലോ.

ജയറാമേട്ടന്റെ ചക്കി കല്യാണം കഴിക്കുന്നില്ലെന്ന്. ഇനി ആരും ട്രോളുകളുമായി വരരുതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.


ഇതോടെ മാളവികയുടെ വിവാഹത്തെക്കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും ഒരു ഇടവേള വേണമെന്നാണ് മറ്റുചിലരുടെ കമന്റ്.

Related posts

Leave a Comment