ചെമ്പനീര്‍ പൂവിന്റെ ലൊക്കേഷനില്‍ വച്ച് സ്റ്റെപ്പ് ഇറങ്ങിയപ്പോള്‍ വീണതാണ്. കണങ്കാലിന് സ്ഥാനചലനം സംഭവിച്ചു. സര്‍ജറി കഴിഞ്ഞ് ഒരുമാസം കഴിഞ്ഞു. കാലില്‍ സ്ക്രൂ ഇട്ടിരിക്കുകയാണ്. ഷൂട്ടിംഗിനൊക്കെ പോകുന്നുണ്ടായിരുന്നു.
വീല്‍ചെയറില്‍ ഇരുന്നാണ് അഭിനയിച്ചത്. കാലിന് ഇപ്പോള്‍ കുഴപ്പമില്ല. ബൂട്ടിട്ടാണ് നടക്കുന്നത്. വാക്കര്‍ ഉപയോഗിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു ഉദ്ഘാടന ചടങ്ങിന് അത് കൊണ്ടുവന്നാല്‍ ബുദ്ധിമുട്ടാകും.
സ്റ്റെപ്പ് കയറാനായി സഹായിക്കാന്‍ ആളുണ്ടായിരുന്നു. ഞാൻ കാശ് മോഹിച്ചല്ല ഈ പരിപാടിക്കു വന്നത്. ഈ ഷോപ്പിന്റെ ഉടമയായ ചേച്ചിയുമായി ഒരുപാടു നാളത്തെ പരിചയമുണ്ട്. -റബേക്ക

