സർക്കാർ തീരുമാനം. മലയാള സിനിമയിലെ ടെക്നീഷന്മാർക്ക് വലിയ പ്രചോദനം നൽകുന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി വരുന്ന ആദ്യത്തെ ടെക്നീഷൻ ആയിരിക്കാം ഞാൻ. ടെക്നിക്കൽ കമ്യൂണിറ്റിയോടുള്ള സർക്കാരിന്റെ പ്രതിബദ്ധത അതിൽ കാണുന്നു. വലിയ അംഗീകാരമാണ്.
മലയാള സിനിമ, നമ്മുടെ ഭാഷ, നമ്മുടെ തലസ്ഥാനം, ഞാൻ കണ്ടുവളർന്ന മലയാള സിനിമ എന്നെ വിളിക്കുമ്പോൾ സ്വന്തം അമ്മ തിരികെ വിളിക്കുന്നതു പോലെയാണ്. ആ ഒരു ചാരിതാർഥ്യം എനിക്കുണ്ട്. അത്രയൊന്നും ചെയ്തില്ല എങ്കിലും ഇവിടെ വരെ എത്തിയല്ലോ എന്നൊരു തോന്നൽ എനിക്കുണ്ട്.
അങ്ങനെയൊരു പ്രത്യേക അജണ്ട ഒന്നുമായിട്ടല്ല ഞാൻ വന്നിരിക്കുന്നത്. ഗുരുതുല്യരായവർ ഇരുന്ന കസേരയിലാണ് ഞാൻ ഇരിക്കുന്നത്. ഇതു സന്തോഷം തരുന്ന കാര്യമാണ്. ഭരണം എന്നതിനെ ഒരിക്കലും ഒരു പവർ ആയി കാണുന്നില്ല.
മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറണമെന്നാണ് ആഗ്രഹം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി തന്നെയാണ്. -റസൂൽ പൂക്കുട്ടി

