സൂറിച്ച്: 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പ്ലേഓഫ് ടീമുകൾക്കായുള്ള നറുക്കെടുപ്പുകൾ ഈ മാസം 20ന് നടക്കും. 48 ടീമുകൾ പങ്കെടുക്കുന്ന 2026 ലോകകപ്പ് 23-ാം എഡിഷന് അവസാന ആറ് ടീമുകളെ തീരുമാനിക്കുന്നതിനുള്ള പ്ലേഓഫ് നറുക്കെടുപ്പുകളാണ് 20ന് സൂറിച്ചിൽ നടക്കുമെന്ന് ഫിഫ ലോകകപ്പ് അറിയിച്ചത്.
യൂറോപ്യൻ ബ്രാക്കറ്റുകളിൽ 16 ടീമുകൾ ഉണ്ടാകും. നാല് തവണ ചാന്പ്യൻമാരായ ഇറ്റലി ഉൾപ്പെടെ ടൂർണമെന്റിൽ നാല് സ്ഥാനങ്ങൾക്കായി മത്സരിക്കും. ജൂണ്‍, ജൂലൈ മാസങ്ങളിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
രണ്ട് എൻട്രികൾക്കായി യൂറോപ്പിന് പുറത്തുനിന്നുള്ള ആറ് ടീമുകൾ മത്സരിക്കും. ബൊളീവിയയും ന്യൂ കാലിഡോണിയയും ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. എല്ലാ പ്ലേഓഫ് മത്സരങ്ങളും മാർച്ച് 26 മുതൽ 31 വരെയുള്ള ദിവസങ്ങളിലായി നടക്കും.

