സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും കു​തി​പ്പ്; പ​വ​ന് 1,800 രൂ​പ​യു​ടെ വ​ര്‍​ധ​ന; ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം ആ​ഭ​ര​ണ​മാ​യി വാ​ങ്ങ​ണ​മെ​ങ്കി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ വി​ല

    
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും കു​തി​പ്പ് തു​ട​ങ്ങി. ഇ​ന്ന് ഗ്രാ​മി​ന്  225 രൂ​പ​യും പ​വ​ന് 1,800 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,575 രൂ​പ​യും പ​വ​ന് 92,600 രൂ​പ​യു​മാ​യി. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം ആ​ഭ​ര​ണ​മാ​യി വാ​ങ്ങ​ണ​മെ​ങ്കി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍  ന​ല്‍​കേ​ണ്ടി വ​രും. ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​ണ് റി​ക്കാ​ര്‍​ഡ് വി​ല. 

18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 185 രൂ​പ വ​ര്‍​ധി​ച്ച് 9,525 രൂ​പ​യാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 140 രൂ​പ വ​ര്‍​ധി​ച്ച് 7,420 രൂ​പ​യു​മാ​യി. ഒ​മ്പ​ത് കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 90 രൂ​പ വ​ര്‍​ധി​ച്ച് 4,775 രൂ​പ​യാ​ണ് നി​ല​വി​ലെ വി​പ​ണി വി​ല. 

ഒ​ക്ടോ​ബ​ര്‍ 17ന് ​അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4,380 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ​തി​നു ശേ​ഷം 3,885 ഡോ​ള​ര്‍ വ​രെ കു​റ​ഞ്ഞ​തി​നു  വീ​ണ്ടും കു​തി​പ്പ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. 

റി​ക്കാ​ര്‍​ഡ് വി​ല വ​ര്‍​ധ​ന​യ്ക്കു ശേ​ഷം ഏ​ക​ദേ​ശം പ​ത്ത് ശ​ത​മാ​ന​ത്തി​ല​ധി​കം തി​രു​ത്ത​ല്‍ വ​ന്നു. നി​ല​വി​ല്‍ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4,146 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 88.69 ആ​ണ്.

സ്വ​ര്‍​ണ​വി​ല ഇ​ക്ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ത്തെ വി​ല നി​ല​വാ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തോ​ടെ വി​ല കു​റ​യു​ക​യും, അ​തി​നു​ശേ​ഷം ന​വം​ബ​ര്‍ മു​ത​ല്‍ ഫെ​ബ്രു​വ​രി വ​രെ  ഏ​ക​ദേ​ശം 10 –  20 ശ​ത​മാ​നം വ​രെ ഉ​യ​രു​ന്ന കാ​ഴ്ച​യു​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍ 

സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു വ​ന്ന​പ്പോ​ള്‍ വ്യാ​പാ​ര​ത്തോ​ത് ഉ​യ​ര്‍​ന്ന​താ​യി ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു.  

Related posts

Leave a Comment