തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കല്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണം. ആര്‍എസ്എസിനെ പ്രതിരോധിക്കുന്നതു തങ്ങളാണെന്ന കുത്തക ഏറ്റെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുരാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ട. നയത്തില്‍ നിന്നു പിന്നോട്ടുപോയത് ആരാണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല.
തെരഞ്ഞെടുപ്പുകാലമായതിനാല്‍ ഇപ്പോള്‍ കുടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐക്കെതിരെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

