കോഴിക്കോട്: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത് മാനസിക വിഭ്രാന്തിയെ തുടർന്നെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.
സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെങ്കിൽ താൻ പത്ത് പതിനഞ്ച് പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി.ഗോപാലകൃഷ്ണൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക ബിജെപി നേതൃത്വത്തിനെ വിമർശിച്ചുള്ള ആനന്ദിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.

