ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് 21 മു​ത​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണം

കൊ​ല്ലം : എ​ൻ​ജി​നി​യ​റിം​ഗ് ജോ​ലി​ക​ള്‍ കാ​ര​ണം ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ട് വ​രെ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ വി​വി​ധ ട്രെ​യി​ൻ സ​ർ​വീ​സു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഭ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. ചി​ല ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. മ​റ്റു ചി​ല​ത് വ​ഴി​തി​രി​ച്ചു വി​ടും. കൂ​ടാ​തെ, പ​ല ട്രെ​യി​നു​ക​ളും നി​ശ്ചി​ത സ​മ​യ​ത്തേ​ക്കാ​ള്‍ വൈ​കി​യോ​ടും.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ
ന​വം​ബ​ർ 22 ന് ​മ​ധു​ര – ഗു​രു​വാ​യൂ​ർ എ​ക്‌​സ്‌​പ്ര​സ്‌ (16327) കൊ​ല്ല​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. അ​ന്നു​ത​ന്നെ നാ​ഗ​ർ​കോ​വി​ല്‍ – കോ​ട്ട​യം എ​ക്‌​സ്‌​പ്ര​സ്‌ (16366) കാ​യം​കു​ള​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. 21 ന് ​ചെ​ന്നൈ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ സൂ​പ്പ​ർ​ഫാ​സ്റ്റ്‌ എ​ക്‌​സ്‌​പ്ര​സ്‌ (12695) കോ​ട്ട​യ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 24 ന് ​ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ട്രെ​യി​ൻ കാ​യം​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 25 ന് ​ചെ​ന്നൈ സെ​ൻ​ട്ര​ല്‍ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ എ​സി തു​ര​ന്തോ എ​ക്‌​സ്‌​പ്ര​സ്‌ എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ല്‍ മാ​റ്റ​മു​ള്ള​വ
ന​വം​ബ​ർ 23 ന് ​ഗു​രു​വാ​യൂ​ർ – മ​ധു​ര എ​ക്‌​സ്‌​പ്ര​സ്‌ (16328) ഉ​ച്ച​യ്ക്ക് 12.10ന് ​കൊ​ല്ല​ത്ത് നി​ന്നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. 22 ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ – ചെ​ന്നൈ സെ​ൻ​ട്ര​ല്‍ സൂ​പ്പ​ർ​ഫാ​സ്റ്റ്‌ എ​ക്‌​സ്‌​പ്ര​സ്‌ (12696) രാ​ത്രി 8.05 ന് ​കോ​ട്ട​യ​ത്തു​നി​ന്നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക.26 ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ – ചെ​ന്നൈ സെ​ൻ​ട്ര​ല്‍ എ​സി തു​ര​ന്തോ എ​ക്‌​സ്‌​പ്ര​സ്‌(22208)​രാ​ത്രി 10.35ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ല്‍​നി​ന്നാ​യി​രി​ക്കും യാ​ത്ര തി​രി​ക്കു​ക.

വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​വ
ന​വം​ബ​ർ 22ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ – ചെ​ന്നൈ സെ​ൻ​ട്ര​ല്‍ സൂ​പ്പ​ർ​ഫാ​സ്റ്റ്‌ എ​ക്‌​സ്‌​പ്ര​സ്‌(12624). ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും യാ​ത്ര ചെ​യ്യു​ക. ഈ ​ട്രെ​യി​നി​ന് ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജം​ഗ്‌​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌ – ശ്രീ ​ഗം​ഗാ​ന​ഗ​ർ പ്ര​തി​വാ​ര എ​ക്‌​സ്‌​പ്ര​സ്‌ (16312), തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌ – എ​സ്‌​എം​വി​ടി ബം​ഗ​ളൂ​രു ഹം​സ​ഫ​ർ എ​ക്‌​സ്‌​പ്ര​സ്, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌ – മം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍ മ​ല​ബാ​ർ എ​ക്‌​സ്‌​പ്ര​സ്‌(16629) എ​ന്നി​വ​യും ആ​ല​പ്പു​ഴ വ​ഴി ആ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. ഈ ​ട്രെ​യി​നു​ക​ൾ​ക്ക് ഹ​രി​പ്പാ​ട്‌, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല,എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ണ്ടാ​കും.

ക​ന്യാ​കു​മാ​രി – ദി​ബ്രു​ഗ​ഡ്‌ വി​വേ​ക്‌ സൂ​പ്പ​ർ​ഫാ​സ്റ്റ്‌ എ​ക്‌​സ്‌​പ്ര​സ്‌ (22503), തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ – രാ​മേ​ശ്വ​രം അ​മൃ​ത എ​ക്‌​സ്‌​പ്ര​സ്‌(16343), തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌ – നി​ല​മ്പൂ​ർ റോ​ഡ്‌ രാ​ജ്യ​റാ​ണി എ​ക്‌​സ്‌​പ്ര​സ്‌(16349) എ​ന്നി​വ​യും ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. ഈ ​ട്രെ​യി​നു​ക​ൾ​ക്ക് ഹ​രി​പ്പാ​ട്‌, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജം​ഗ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ – മം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍ എ​ക്‌​സ്‌​പ്ര​സ്‌(16347), തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌ – മും​ബൈ ലോ​ക്‌​മാ​ന്യ​തി​ല​ക്‌ ടെ​ർ​മി​ന​സ്‌ സ്‌​പെ​ഷ​ല്‍ എ​ക്‌​സ്‌​പ്ര​സ്‌(01464) എ​ന്നി​വ​യും ഇ​ക്കാ​ല​യ​ള​വി​ൽ ആ​ല​പ്പു​ഴ വ​ഴി ആ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.

വൈ​കി​യോ​ടു​ന്ന ട്രെ​യി​നു​ക​ള്‍
ന​വം​ബ​ർ 25 ന് ​താം​ബ​രം – ഗു​രു​വാ​യൂ​ർ എ​ക്‌​സ്‌​പ്ര​സ്‌(16127) 2.20 മ​ണി​ക്കൂ​റും ഗു​രു​വാ​യൂ​ർ – താം​ബ​രം എ​ക്‌​സ്‌​പ്ര​സ്‌ (16128) ര​ണ്ട് മ​ണി​ക്കൂ​റും വൈ​കി​യോ​ടും. 22 ന് ​തൂ​ത്തു​ക്കു​ടി – പാ​ല​ക്കാ​ട്‌ ജം​ഗ്ഷ​ൻ പാ​ല​രു​വി എ​ക്‌​സ്‌​പ്ര​സ്‌ (16791) അ​ര​മ​ണി​ക്കൂ​ർ വൈ​കി​യോ​ടും. ന​വം​ബ​ർ 27, ഡി​സം​ബ​ർ ര​ണ്ട് തീ​യ​തി​ക​ളി​ല്‍ മം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ എ​ക്‌​സ്‌​പ്ര​സ്‌(16348) 40 മി​നി​ട്ടും, ന​വം​ബ​ർ 25 ന് ​ഈ ട്രെ​യി​ൻ ര​ണ്ട​ര​മ​ണി​ക്കൂ​റും വൈ​കി​യോ​ടും.

ഡി​സം​ബ​ർ ഒ​ന്നി​ന് ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ എ​ക്‌​സ്‌​പ്ര​സ്‌ (22654) അ​ര​മ​ണി​ക്കൂ​ർ വൈ​കി​യോ​ടും. 25 ന് ​രാ​മേ​ശ്വ​രം – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ അ​മൃ​ത എ​ക്‌​സ്‌​പ്ര​സ്‌(16344) ര​ണ്ട് മ​ണി​ക്കൂ​ർ വൈ​കി​യോ​ടും. അ​ന്നു​ത​ന്നെ മം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍ – തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്‌​സ്‌​പ്ര​സ്‌(16603) ഒ​ന്ന​ര​മ​ണി​ക്കൂ​ർ വൈ​കി​യോ​ടും.

കൂ​ടാ​തെ 25 ന് ​തി​രു​പ്പ​തി – കൊ​ല്ലം എ​ക്‌​സ്‌​പ്ര​സ്‌(17421) അ​ര​മ​ണി​ക്കൂ​ർ വൈ​കി​യോ​ടും. 25 ന് ​ചെ​ന്നൈ സെ​ൻ​ട്ര​ല്‍ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ സൂ​പ്പ​ർ​ഫാ​സ്റ്റ്‌ എ​ക്‌​സ്‌​പ്ര​സ്‌(12695) 20 മി​നി​ട്ടും വൈ​കി​യോ​ടും. മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ ഈ ​മാ​റ്റ​ങ്ങ​ൾ മ​ന​സി​ലാ​ക്കി യാ​ത്ര​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Related posts

Leave a Comment