പത്തിരുപതു വര്‍ഷമായി സിനിമാ മേഖലയില്‍. അതിന്റെ കാരണഭൂതന് വിനയന് സാറാണ്. അദ്ദേഹമാണ് സിനിമയിലേക്കു കൈപിടിച്ചു കൊണ്ടുവന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.
മലയാളസിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, ഒരാവശ്യവുമില്ല. ഞാന്‍ കടിച്ചുതൂങ്ങി പിടിച്ചുനില്‍ക്കുന്ന ഒരാളാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഒത്തിരി കഥാപാത്രങ്ങള്‍ വരണമെന്നില്ല.
വരുന്നതില്‍ നിന്ന് ഏറ്റവും നല്ലത് ചൂസ് ചെയ്തു ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, അതിനു വേണ്ടി പ്രാര്‍ഥിക്കുന്ന ആളാണ്. അതെന്റെ വലിയ പാഷനാണ്. -ഹണി റോസ്

