തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ ഉച്ചകഴിഞ്ഞു രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു.
പന്ത്രണ്ട് കോടി രൂപയാണ് പൂജാ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരന്പരയ്ക്കും മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പേർക്ക് (ഓരോ പരന്പരയിലും രണ്ടു വീതം).
നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം അഞ്ചു പരന്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം അഞ്ചു പരന്പരകൾക്കും ലഭിക്കും. കൂടാതെ 5,000, 1,000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3,32,130 സമ്മാനങ്ങളാണ് നൽകുന്നത്.

