ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നന്ദൂ പാലക്കാട് നിർമിച്ച് സുനിൽ പുള്ളോട് തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന കരിമി എന്ന ഫാന്റസി ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പോസ്റ്ററിന്റെ പ്രകാശന കർമവും ശ്രീ മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടത്തി.
പുതുമുഖങ്ങൾക്കൊപ്പം ബാലതാരങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു.
കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളെയും ആസ്പദമാക്കി ചിത്രീകരിക്കുന്ന “കരിമി” തമിഴിലും അവതരിപ്പിക്കുന്നു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കുന്ന ഈ സിനിമ ബാല്യം മനസിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുമെന്ന് സംവിധായകൻ സുനിൽ പുള്ളോട് പറഞ്ഞു.
ഛായാഗ്രഹണം-ഐസക്ക് നെടുന്താനം, എഡിറ്റർ-പ്രഭുദേവ്, പ്രൊജക്റ്റ് ഡിസൈനർ-ദീപു ശങ്കർ, ആർട്ട്-കേശു പയ്യപ്പള്ളി, ബിജിഎം -അൻവർ അമൻ, പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നിലഗിരി, പ്രൊഡക്ഷൻ കോഡിനേറ്റർ-രാധാകൃഷ്ണൻ പപ്പി, പോസ്റ്റർ- ഷനിൽ കൈറ്റ് ഡിസൈൻ, പിആർഒ- എ.എസ്. ദിനേശ്, മനു ശിവൻ.

