ആന്‍ഡ്രിയയെ നായികയാക്കി മിഷ്കിന് ഒരുക്കിയ സിനിമയാണ് പിശാച് 2. നേരത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രത്തില്‍ ആന്‍ഡ്രിയയുടെ ന്യൂഡ് സീന്‍ ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. സിനിമയില്‍ ആദ്യം ന്യൂഡ് സീനുകള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഷൂട്ടിംഗ് സമയത്ത് അവ വേണ്ടെന്നു വച്ചു എന്നും നടി പറഞ്ഞു.
സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ന്യൂഡ് സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ഷൂട്ടിംഗ് സമയത്ത് ആ സീനുകൾ വേണ്ടെന്നു വച്ചു. സിനിമയിൽ ഇറോട്ടിക്ക് രംഗങ്ങൾ ഉണ്ട്. പക്ഷേ, ന്യൂഡ് സീനുകൾ ഇല്ല. വെറും നിലനിൽപ്പിനുവേണ്ടി അല്ല മിഷ്കിൻ സാർ പിശാച് 2 ചെയ്യുന്നത്.
അദ്ദേഹം വലിയ അഭിനേതാക്കൾക്കൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുള്ളയാളാണ്. അത്തരമൊരു സംവിധായകൻ എന്നോട് ഒരു വേഷം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ വിഷനെയും ഉദ്ദേശത്തെയും വിശ്വസിക്കണം- ആൻഡ്രിയ വ്യക്തമാക്കി.
ആന്‍ഡ്രിയയെ കൂടാതെ വിജയ് സേതുപതി, പൂര്‍ണ, സന്തോഷ് പ്രതാപ് എന്നിവരാണ് പിശാച് 2ല്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. മിഷ്കിന് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.
അതേസമയം, ആന്‍ഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് തിയറ്ററില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിക്കുന്നത്. വികര്ണന് അശോക് സംവിധാനം ചെയ്യുന്ന സിനിമ പ്രസന്റ് ചെയ്യുന്നത് വെട്രിമാരന് ആണ്.
ഒരു ഡാര്‍ക്ക് കോമഡി സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റുഹാനി ശര്‍മ, ചാര്‍ളി, ബാല ശരവണന് എന്നിവരും അഭിനയിക്കുന്നു. ജി. വി. പ്രകാശ് കുമാര്‍ ആണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.

