100-ാം വയസിലും പൂർണ ആരോഗ്യവാൻ; തന്‍റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കു​ക എ​ന്ന​തി​നേ​ക്കാ​ൾ സ​ന്തോ​ഷം വേ​റെ ഉ​ണ്ടോ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​ല്ലെ​ന്ന് പ​റ​യാ​നാ​ണ് എ​ല്ലാ​വ​രും കൊ​തി​ക്കു​ന്ന​ത്.

നൂ​റാം വ​യ​സി​ലും പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി ഇ​രി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ജാ​ക്ക് വാ​ൻ നോ​ർ​ഹൈ​മി​നെ കാ​ണു​ന്പോ​ൾ അ​തി​ശ​യം തോ​ന്നും.

ജ​ങ്ക് ഫു​ഡു​ക​ൾ അ​ട​ക്കി വാ​ഴു​ന്ന ലോ​ക​ത്ത് മ​നു​ഷ്യ​ന്‍റെ ആ​യു​സു​ക​ൾ എ​ണ്ണ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​ത്ത​ര​മൊ​രു ലോ​ക​ത്താ​ണ് നൂ​റു വ​യ​സി​ലും 18 ന്‍റെ ചു​റു​ചു​റു​ക്കോ​ടെ അ​ടി​ച്ചു പൊ​ളി​ക്കു​ന്ന ജാ​ക്ക് വാ​ൻ നോ​ർ​ഹൈം.

ത​ന്‍റെ100 കൊ​ല്ല​ക്കാ​ല​ത്തെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും കി​ട്ടി​യ അ​റി​വു​ക​ൾ പ​ങ്കു​വെ​ച്ച് 100 ഇ​യേ​ഴ്സ് ഓ​ഫ് വി​സ്ഡം എ​ന്ന പേ​രി​ൽ ഒ​രു ബു​ക്ക് എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ജാ​ക്ക് വാ​ൻ നോ​ർ​ഹൈം ത​ന്‍റെ ആ​ഗോ​ഗ്യ​ത്തി​ന്‍റെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഡാ​ർ​ക്ക് ചോ​ക്ക​ലേ​റ്റും തേ​നും താ​ൻ ദി​വ​സ​ത്തി​ൽ ര​ണ്ടു നേ​രം ക​ഴി​ക്കും, വീ​ട്ടി​ലെ ഭ​ക്ഷ​ണ​മാ​ണ് ക​ഴി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ര​മാ​വ​ധി സ​ന്തോ​ഷ​ത്തോ​ടെ ഇ​രു​ന്നാ​ൽ ന​മ്മു​ടെ ആ​യു​സും വ​ർ​ധി​ക്കു​മെ​ന്നാ​ണ് ജാ​ക്ക് പ​റ​യു​ന്ന​ത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment