നെടുങ്കണ്ടം: ഓട്ടോറിക്ഷയില്‍ യാത്രചെയ്യവെ 19 കാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയാളെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം ചേന്നാക്കുളം ഉണക്കപാറയില് സജി (50)യെയാണ് കമ്പംമെട്ട് പോലീസ് പിടികൂടിയത്.
ശനിയാഴ്ച രാവിലെ 11.20ന് ട്രിപ്പ് ഓട്ടോയില്‍ സഞ്ചരിക്കവേയാണ് കൂട്ടാര്‍ തേര്‍ഡ്ക്യാമ്പ് നീരേറ്റുപുറം ഭാഗത്തുവച്ച് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. മാനഹാനിയും മനോവിഷമവും വരുത്തി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഇയാൾക്കെതിരേയുള്ള പോലീസ് കേസ്.
എസ്ഐ ബിജു, എഎസ്ഐ ബിന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തോമസ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

