മണിയന്‍പിള്ള രാജുവായിരുന്നു അനന്തഭദ്രത്തിലെ ദിഗംബരനാവാന് എനിക്ക് പറ്റുമെന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കിയത്. ആ കാരക്ടര്‍ എന്നെ ബാധിക്കുമോയെന്ന കാര്യത്തിലും സംശയമായിരുന്നു. സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ മുതല്‍ ആശങ്കകളായിരുന്നു. തിരനുരയും എന്ന ഗാനത്തിനുവേണ്ടി മേക്കപ്പ് ചെയ്തിരുന്നു ആദ്യം. അപ്പോഴാണ് ആശ്വാസമായത്.
അങ്ങനെയങ്ങു തുടങ്ങുകയായിരുന്നു. ഹെവി ഷോട്ട് കഴിഞ്ഞ് ഒന്ന് ഇരിക്കുമ്പോഴേക്കും ഷോട്ട് റെഡി എന്ന് പറഞ്ഞ് വിളിക്കും. അത്രയും സ്പീഡാണ് സന്തോഷേട്ടന്. ഒരു രക്ഷയുമില്ല. ഇരിക്കാന്‍ പോലും സമയം തരാതെയാണ് ആ സിനിമ ചെയ്തുതീര്‍ത്തത്. ഒരു സൈഡില്‍ വളരെ സീരീയസായ കാരക്ടര്‍ ചെയ്യുന്നു.
മറുസൈഡില്‍ എല്ലാവരുമായും തമാശയൊക്കെയായി കൂടുന്നു. ഈ കാരക്ടറില്നിന്നു പോകാന്‍ പാടില്ല. ചിലരൊക്കെയാണെങ്കില് ക്യാരക്ടര്‍ വിടാതെയിരിക്കാന്‍ പുസ്തകമൊക്കെ വായിച്ച് അവിടെയിരിക്കും. നമ്മളിവിടെ തമാശയൊക്കെ പറഞ്ഞിരിക്കുമ്പോഴായിരിക്കും വന്നു വിളിക്കുന്നത്. പിന്നെ കഥാപാത്രമായി മാറും. -മനോജ് കെ. ജയൻ

