പ​ടി​ക്ക​ല്‍ സെ​ഞ്ചു​റി; 102*

അ​ഹ​മ്മ​ദാ​ബാ​ദ്: മ​ല​യാ​ള​ക്ക​ര​യി​ല്‍ വേ​രു​ള്ള ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ ക​ര്‍​ണാ​ട​ക​യ്ക്കാ​യി മൂ​ന്നാം ട്വ​ന്‍റി-20 സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ല്‍, 145 റ​ണ്‍​സി​ന് ത​മി​ഴ്‌​നാ​ടി​നെ അ​വ​ര്‍ കീ​ഴ​ട​ക്കി.

സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 എ​ലൈ​റ്റ് ഗ്രൂ​പ്പ് ഡി​യി​ലെ മ​ത്സ​ര​ത്തി​ല്‍ 46 പ​ന്തി​ല്‍ 102 റ​ണ്‍​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ പു​റ​ത്താ​കാ​തെ നി​ന്നു. ക​ര്‍​ണാ​ട​ക​യ്ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ട്വ​ന്‍റി-20 സെ​ഞ്ചു​റി നേ​ടു​ന്ന റി​ക്കാ​ര്‍​ഡും ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ ഇ​തോ​ടെ സ്വ​ന്ത​മാ​ക്കി.

ട്വ​ന്‍റി-20 ക​രി​യ​റി​ല്‍ പ​ടി​ക്ക​ലി​ന്‍റെ നാ​ലാം സെ​ഞ്ചു​റി​യാ​ണ്. 2025 സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി സീ​സ​ണി​ല്‍ ക​ര്‍​ണാ​ട​ക നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നു ജ​യം സ്വ​ന്ത​മാ​ക്കി. സ്‌​കോ​ര്‍: ക​ര്‍​ണാ​ട​ക 20 ഓ​വ​റി​ല്‍ 245/3. ത​മി​ഴ്‌​നാ​ട് 14.2 ഓ​വ​റി​ല്‍ 100. ദേ​വ്ദ​ത്ത് പ​ടി​ക്ക​ലാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

Related posts

Leave a Comment