ഫേസ്ബുക്കിലൂടെ യുവതിയെ അധിക്ഷേപിച്ചു; കോട്ടയം സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്

കോ​ട്ട​യം: ഫേസ്ബു​ക്കി​ലൂ​ടെ യു​വ​തി​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ച് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കോ​ട്ട​യം വേ​ളൂ​ര്‍ പ​തി​ന​ഞ്ചി​ല്‍​ക​ട​വ് സ്വ​ദേ​ശി പി. ​ജെ​റി​ന്‍ (39) പോ​ലീ​സ് പി​ടി​യി​ല്‍. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ജെ​റി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

ബി​എ​ന്‍​എ​സ് 64 മു​ത​ല്‍ 71 സെ​ക്ഷ​ന്‍ പ്ര​കാ​രം നേ​മം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യെ​യാ​ണ് കോ​ട്ട​യം സൈ​ബ​ര്‍ ക്രൈ​ബ​ര്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റു​ചെ​യ്ത​ത്.

ന​വം​ബ​ര്‍ 30നു ​വൈ​കു​ന്നേ​രം മോ​ശ​മാ​യും ലൈം​ഗി​ക​മാ​യും അ​തി​ജീ​വി​ത​യെ പ​രാ​മ​ര്‍​ശി​ച്ച വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച വോ​യി​സ് ഓ​ഫ് മ​ല​യാ​ളി എ​ന്ന ഫേസ്ബുക്ക് പേ​ജിന്‍റെ ഉ​ട​മ​യാ​ണു പ്ര​തി.

വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഔ​ദ്യോ​ഗി​ക ഇ​മെ​യി​ലി​ല്‍ ര​ണ്ടി​നു ല​ഭി​ച്ച അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ഫേസ്ബുക്ക് വീ​ഡി​യോ ലി​ങ്കി​ന്‍റെ യു​ആ​ര്‍​എ​ല്‍ പ​രി​ശോ​ധി​ച്ചാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Related posts

Leave a Comment