ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​നം മ​തി​ലി​ല്‍ ഇ​ടി​ച്ച് നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​രി​നു സ​മീ​പം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന്‍റെ മ​തി​ലി​ല്‍ ഇ​ടി​ച്ച് നാ​ലു​പേ​ര്‍​ക്കു പ​രി​ക്ക്. കൈ​പ്പ​ട്ടൂ​ര്‍ പോ​ലീ​സ് ഫിം​ഗ​ര്‍ പ്രി​ന്‍റ് ഓ​ഫീ​സി​നു സ​മീ​പം ഇ​ന്നു രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഡ്രൈ​വ​ര്‍ ഹേ​മ​ന്ത്, തീ​ർ​ഥാ​ട​ക​രാ​യ സു​നി​ല്‍ (50), മ​ണി​ക​ണ്ഠ​ന്‍ (45), അ​ര്‍​ജു​ന്‍ (14) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ര്‍ വാ​ഹ​ന​ത്തി​ല്‍​നി​ന്നു തെ​റി​ച്ചു​വീ​ണു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കൈ​പ്പ​ട്ടൂ​ര്‍ കാ​വും​കോ​ട്ട് ജോ​ര്‍​ജി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്കാ​ണ് ഇ​ന്നോ​വ ഇ​ടി​ച്ചു​ക​യ​റി​യ​ത്.

Related posts

Leave a Comment