അച്ചായന്‍സില്‍ അമല

amala-paulതെന്നിന്ത്യന്‍ താരം അമലാ പോള്‍ വീണ്ടുമൊരു മലയാളസിനിമയില്‍ അഭിനയിക്കുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം ചിത്രം അച്ചായന്‍സിലാണ് അമല അഭിനയിക്കുന്നത്. ഡിസംബര്‍ പത്തോടെ അമല ഷൂട്ടിംഗില്‍ പങ്കെടുക്കും. ഷാജഹാനും പരീക്കുട്ടിയുമാണ് അമല ഒടുവില്‍ അഭിനയിച്ച മലയാളചിത്രം. ആടുപുലിയാട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. അനു സിത്താരയും ശിവദയുമാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. പ്രകാശ് രാജ് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, സഞ്ജു എന്നിവര്‍ തുല്യ പ്രാധാന്യമുള്ള വേഷങ്ങളില്‍ അഭിനയിക്കുന്നു.

കോമഡിയും സസ്‌പെന്‍സും നിറഞ്ഞ ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും അച്ചായന്‍സ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഫോര്‍ട്ട്‌കൊച്ചി, വാഗമണ്‍, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം നല്‍കുന്നു. ഡി.എന്‍.വി.പി ക്രിയേഷന്‍സിന്റെ ബാനറില്‍ സി.കെ പത്മകുമാറാണ് നിര്‍മാണം. ജനാര്‍ദ്ദനന്‍, പാഷാണം ഷാജി, സിദ്ദിഖ്, മണിയന്‍പിള്ള രാജു, രവി വള്ളത്തോള്‍, ഉഷ, തെസ്‌നി ഖാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Related posts