ഏഴുവയസുകാരിയെ മര്‍ദിച്ച കേസില്‍ വീട്ടുടമ അറസ്റ്റില്‍

crime-for-girlsകുമ്പള: ഏഴു വയസുകാരിയെ വീട്ടു ജോലിക്ക് നിര്‍ത്തുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തുവെന്ന കേസില്‍ വീട്ടുടമയെ അറസ്റ്റ് ചെയ്തു. കുമ്പള ആരിക്കാടി ടിപ്പുനഗറിലെ എം.എസ്.മുഹമ്മദ് കുഞ്ഞി (43)യെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.

പെരിയ ചെങ്ങറ കോളനിക്കടുത്ത കാലിയടുക്കം സ്വദേശിയായ പെണ്‍കുട്ടിയെയാണ് വീട്ടുവേലയ്ക്ക് നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. റോഡരികിലൂടെ കരഞ്ഞുകൊണ്ട് കുട്ടി ഓടുന്നത് കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സ്‌റ്റേഷനില്‍ കൊണ്ടുപോയി മൊഴി എടുത്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

Related posts