ബസ്ജീവനക്കാര്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവം: ബസുടമയ്‌ക്കെതിരേ കേസ് ; ഡ്രൈവറുടെ മൂന്നര പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി

ktm-mardanamടുപുഴ: മങ്ങാട്ടുകവലയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ബസുടമയ് ക്കെതിരേ കേസ്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്പരുക്കേ റ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തൊടുപുഴ മങ്ങാട്ടുകവലയിലായിരുന്നു സംഭവം. തൊടുപുഴ- വണ്ണപുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബിയോണ ബസിലേയും, തൊടുപുഴ- പേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്മാസ് ബസിലേയും ജീവനക്കാരാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.

തൊടുപുഴയില്‍നിന്നും വണ്ണപ്പുറത്തിന് സര്‍വീസ് നടത്തുകയായിരുന്ന ബിയോണ ബസ് മങ്ങാട്ടുകവലയില്‍ എത്തിയപ്പോള്‍ അമ്മാസ് ബസ് ഉടമ നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത.് ബിയോണ ബസ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മാസ് ഉടമ നിസാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ബിയോണ ബസിന്റെ ഡ്രൈവര്‍ ലെനിന്‍,കണ്ടക്ടര്‍ ഷെഫിന്‍, ക്ലീനര്‍ അരുണ്‍ എന്നിവെരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമണ ത്തിനിടെ  ബിയോണ ബസിന്റെ കളക്ഷനായ 12250 രൂപയും,  ഡ്രൈവറുടെ മൂന്നര പവന്റെ സ്വര്‍ണമാലയും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് സമാനമായ രീതിയില്‍ സ്റ്റാന്‍ഡില്‍ വച്ച് മറ്റൊരു ബസ് ഉടമയ്ക്കു നേരെയും അക്രമണം നടന്നിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രതികളാണ് ഇൗ അക്രമണത്തിനു പിന്നിലെന്നാണ് സൂചന.

Related posts