നസിറുദ്ദീന്‍ ഷായ്ക്ക് മോഹന്‍ലാലിനെ ഏറെയിഷ്ടം

mohanlalനസിറുദ്ദീന്‍ ഷായ്ക്ക് മലയാള സിനിമകളോട് എന്നും പ്രിയമാണ്. അതുപോലെ കേരളത്തനിമയുള്ള നടന്മാരെയും. മമ്മൂട്ടിയോടൊപ്പം പൊന്തന്‍മാടയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നാണ്  അദ്ദേഹം പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മലയാളത്തിലെ തന്റെ പ്രിയപ്പെട്ട നടനെക്കുറിച്ച് നസിറുദ്ദീന്‍ ഷാ പറഞ്ഞത്.  മലയാളത്തില്‍  നെടുമുടി വേണുവിന്റെ അഭിനയവും തനിക്കിഷ്ടമാണെന്നും പണ്ടൊരിക്കല്‍ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സിനിമ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related posts