എക്‌സൈസ് സംഘത്തെ ആക്രമിച്ച് ഒളിവില്‍പോയ പ്രതി പിടിയില്‍

tcr-arrestതൃശൂര്‍: എക്‌സൈസ് റേഞ്ച് ഓഫീസറെ ആക്രമിച്ച കേസിനുശേഷം ഒളിവിലായിരുന്ന പ്രതി 16 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. ഒല്ലൂക്കര കാളത്തോട് പുളിപ്പറമ്പ് സ്വദേശി ഹാജി വീട്ടില്‍ സുഷീര്‍(36) ആണ് പിടിയിലായത്. 2000ല്‍ ഒല്ലൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഒല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ വെട്ടുകാടുവച്ച് ഗുണ്ടാസംഘങ്ങള്‍ ചാരായംവാറ്റുന്നതറിഞ്ഞ് പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനുനേരേ ആക്രമണം നടത്തുകയായിരുന്നു. ഉദ്യോഗസ്ഥനായ ജോയിക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് പ്രതി ഒളിവില്‍ പോയത്. സിറ്റി പോലീസ് കമ്മീഷണറുടെ എല്‍പി സ്ക്വാഡ് അംഗങ്ങളായ വിനോദ് എന്‍. ശങ്കര്‍, പ്രീബു, ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Related posts