ഗെയിലിന് സെഞ്ചുറി; വിന്‍ഡീസിന് ജയം

sp-gail മുംബൈ: ഗെയിലാട്ടത്തില്‍ അമ്പേ തകര്‍ന്നടിഞ്ഞ ഇംഗ്ലീഷ് പടയ്ക്ക് ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരാജയത്തിന്റെ കയ്പുനീര്‍. 183 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ ഭയക്കാതെ, സെഞ്ചുറിയുമായി ക്രിസ് ഗെയില്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ ആറു വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം.

11 പന്ത് ബാക്കിനില്‍ക്കെയാണ് വിന്‍ഡീസ് വിജലക്ഷ്യം മറികടന്നത്. 100 റണ്‍സുമായി വിജയലക്ഷ്യത്തിലേക്കു മുന്നില്‍നിന്നു നയിച്ച ക്രിസ് ഗെയിലാണ് കളിയിലെ താരം. 48 പന്തില്‍ 11 സിക്‌സറുകളുടെയും അഞ്ചു ബൗണ്്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഗെയിലിന്റെ തേരോട്ടം. 37 റണ്‍സുമായി മര്‍ലണ്‍ സാമുവല്‍സ് ഗെയിലിനു മികച്ച പിന്തുണ നല്‍കി.

നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇംഗ്ലണ്്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ജോ റൂട്ട് (48), ജോസ് ബട്‌ലര്‍ (30), അലക്‌സ് ഹെയ്ല്‍സ് (28), ഇയോയിന്‍ മോര്‍ഗന്‍ (27*) എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ലണ്്ടിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സായിരുന്നു ഇംഗ്ലണ്്ടിന്റെ സമ്പാദ്യം. വിന്‍ഡീസിനായി ആന്ദ്ര റസല്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ രണ്്ടു വിക്കറ്റ് വീതം വീഴ്ത്തി.

Related posts