വടക്കഞ്ചേരി: വടക്കഞ്ചേരി കൃഷിഭവന്റെ കൃഷിപ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ തന്നെ മോഡലാക്കുമെന്ന് ദേശീയ ജൈവകീടനിയന്ത്രണ വിഭാഗം മേധാവി ഡോ. രാമാനുജം. കൃഷിഭവനിലെ ഓരോ പ്രവര്‍ത്തനങ്ങളും ഏറെ അനുകരണീയമായ മാതൃകയാണെന്നും ദേശീയ വിലയിരുത്തല്‍ സമിതി പറഞ്ഞു. ദേശീയ കീടനിയന്ത്രണ വിഭാഗം കണ്ടെത്തുന്ന സാങ്കേതികമുറകള് കാര്‍ഷിക സര്‍വകലാശാലകള്‍ വഴി എങ്ങനെ നടപ്പിലാക്കുന്നുവെന്ന് പരിശോധിക്കാനെത്തിയതായിരുന്നു ഡോ. രാമാനുജം. ജൈവ കീടനിയന്ത്രണത്തിനുള്ള കൂടുതല്‍ സാങ്കേതികവിദ്യകള്‍ കൂടി വടക്കഞ്ചേരിക്ക് ലഭ്യമാക്കും.
ബാംഗളൂരിലെ കേന്ദ്രത്തില്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് പരിശീലനം നല്കാന് സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൈവ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കേന്ദ്ര ലാബില്‍ സൗകര്യമൊരുക്കുമെന്നും ഡോ. രാമാനുജം കൃഷി ഓഫീസര്‍ എം.വി.രശ്മിയെ അറിയിച്ചു.അണക്കപ്പാറയിലും കുറുവായിലും കൃഷിയിടങ്ങള്‍ കേന്ദ്രം മേധാവി സന്ദര്‍ശിച്ചു. കുറുവായിലെ ട്രൈക്കോകാര്‍ഡ് നിര്‍മാണവും അദ്ദേഹം വിലയിരുത്തി.ജില്ലയില്‍ വടക്കഞ്ചേരി കൃഷിഭവനില്‍ മാത്രമായിരുന്നു സന്ദര്‍ശനം. കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ബയോ കണ്ട്രോള് മേധാവി ലൈല, പ്രഫ. മധു സുബ്രഹ്്മണ്യന്, വടക്കഞ്ചേരി കൃഷി ഓഫീസര്‍ എം.വി.രശ്മി, അസിസ്റ്റന്റുമാരായ വിനീത്, വിവേക് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.