പരിണീതിയും ഗായികയായി

pARINITHIബോളിവുഡ് താരം പരിണീതി ചോപ്ര തന്റെ പുതിയ ചിത്രത്തില്‍ പിന്നണി പാടിയിരിക്കുന്നു. മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിലെ ഗാനമാണ് താരം ആലപിച്ചത്. തന്റെ കുടുംബത്തിലുള്ളവര്‍ക്ക് താന്‍ നന്നായി പാടുമെന്ന് അറിയാമെന്ന് പരിണീതി പറയുന്നു.  താരത്തിന്റെ ബന്ധുവും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയും പ്രഫഷണല്‍ ഗായിക കൂടിയാണ്.

എന്റെ കുടുംബത്തിലുള്ള എല്ലാവരുടെ രക്തത്തിലും സംഗീതമുണ്ട്. ഞാന്‍ പാടിയതില്‍ കുടുംബത്തിലുള്ള എല്ലാവരും സന്തോഷത്തിലാണ്- താരം പറയുന്നു. നവാഗത സംവിധായകനായ അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായികയാകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടി യുടെ കഥാപാത്രമാണ് പരിണീതി അവതരിപ്പിക്കുന്നത്. ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം ആരംഭിക്കും. മനീഷ് ശര്‍മ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts