മന്ത്രി ജയലക്ഷ്മിക്കെതിരേ പോസ്റ്റര്‍; പ്രവര്‍ത്തര്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ

KNR-JAYALAKSHMIമാനന്തവാടി: മന്ത്രി ജയലക്ഷ്മിക്കെതിരേ പോസ്റ്റര്‍ പതിച്ച പ്രവര്‍ത്തര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. കെപിസിസി ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലാ ചുമതലയുള്ള വി.എ. നാരായണന്‍ ആണ് പോസ്റ്റര്‍ പതിച്ച സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാനന്തവാടിയിലെത്തി അന്വേഷണം നടത്തിയത്. ഈ സംഭവുമായി ബന്ധപ്പെട്ട്  പോസ്റ്റര്‍ പതിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസിക്ക് ശുപാര്‍ശ ചെയ്തു.

മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ ഒട്ടിച്ചതില്‍ 153 പ്രകാരം പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഇതുപ്രകാരം പോലീസ് യൂത്ത് കോണ്‍ഗ്രസകാരുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റര്‍ ഒട്ടിച്ചെന്ന് പോലീസ് കണ്ടത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിവില്‍ തന്നെയാണ്.  പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉപയോഗിച്ച സാന്‍ട്രോകാര്‍ പോലീസ് കണ്ടത്തുകയും ചെയ്തു. മന്തി പി.കെ. ജയലക്ഷ്മിയുടെ ആര്‍എസ്എസ് ബന്ധത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മാനന്തവാടിയിലും പരിസര പ്രദേശത്തും പോസ്റ്റര്‍ പതിച്ചിരുന്നത്.

Related posts