പത്തനാപുരം : സ്വന്തം ചിലവില്‍ വാഹനം വിളിച്ച് കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് കാര്യറ മൈലാടും പാറനിവാസികള്. വേനല്ശക്തമായതോടെ കനത്ത ജലക്ഷാമം അനുഭവിക്കുന്ന മേഖലയാണ് വിളക്കുടി പഞ്ചായത്തിലെ മൈലാടുംപാറ,ചുമടുതാങ്ങി പ്രദേശങ്ങള്‍.പതിനഞ്ച് വര്‍ഷം മുന്‍പ് തലവൂര്‍ ഗ്രാമപഞ്ചാ യത്ത് ജലക്ഷാമം പരിഹരി ക്കാനായി ജലനിധി പദ്ധതി പ്രകാരം കിണറും ടാങ്കും സ്ഥാപി ച്ചിരുന്നു.എന്നാല്‍ അറ്റകുറ്റപണികളുടെ അഭാവം കാരണം കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോട്ടറുകള്‍ തകരാറിലായി.തുടര്‍ന്ന് ജലവി തരണവും നിലച്ചു.ഏകദേശം നൂറിലധികം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.അഞ്ച് വര്‍ഷം മുന്‍പ് നിലച്ച ജലവിതരണസംവിധാനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികള്പഞ്ചായത്തില് പരാതിയും നല്കി.മൈലാടുംപാറ പ്രദേശം രണ്ട് പഞ്ചായത്തുകളുടെ നിയന്തണത്തിലാണ്.
പി ബി ജംഗ്ഷന് മൈലാടുംപാറ പാതയുടെ ഒരു ഭാഗം തലവൂര്‍ പഞ്ചായത്തിലുംമറുവശം വിളക്കുടി പഞ്ചായ ത്തിലുമാണ്.ഇതിനാല്‍ തന്നെ പഞ്ചായത്തുകള്‍ തമ്മിലുള്ള തര്‍ക്കവും പൊതുജ നത്തിന്റെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. നിലവില്‍ കുടിവെള്ള മില്ലാത്തതിനാല്‍ വണ്ടി വിളിച്ച് ജലമെത്തിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.ഓട്ടോറിക്ഷയിലും ജീപ്പുകളിലും കന്നാസുകളില്‍ ജലം കൊണ്ടുവരികയാണ് പതിവ്.ദിവസേന അഞ്ഞൂറ് രൂപയിലധികമാണ് കുടിവെള്ളത്തിനായി ഇവര്‍ വാഹനവാടക നല്‍കുന്നത്.തലവൂര്‍ പഞ്ചായത്ത് ഉള്‍പ്പെ ടുന്ന പൂക്കുന്നിമല പദ്ധതിയു ടെപൈപ്പ ്ലൈനുകള് പോലുംസ്ഥാപിച്ചിട്ടില്ല. കുടിവെള്ളവിതരണത്തില്‍ അടിയന്തിര നടപടിഉണ്ടാക ണമെന്നാ വശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.